240 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു; 62,400 രൂപ പിഴ
കണ്ണൂർ ജില്ലയിലെ 71 പഞ്ചായത്തുകളിലായി നടത്തിയ പരിശോധനയിൽ 240 കിലോഗ്രാം ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു. 62400 രൂപ പിഴ ഈടാക്കി. 75 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നോട്ടീസ് നൽകിയ ആകെ തുക 5.07 ലക്ഷം രൂപ.
തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിർദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള 73 ടീമുകളാണ് ഈ മാസം പരിശോധന നടത്തിയത്. 1945 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് പിടിച്ചെടുത്തത് ചെമ്പിലോട് പഞ്ചായത്തിൽനിന്നാണ്. ഇവിടെ 33 സ്ഥാപനങ്ങളിൽനിന്നായി 48 കിലോ പിടിച്ചെടുത്ത് 4000 രൂപ പിഴ ഈടാക്കി. വേങ്ങാട് പഞ്ചായത്തിൽ 58 സ്ഥാപനങ്ങളിൽനിന്നായി 13.7 കിലോ നിരോധിത പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 10,000 രൂപ പിഴ ഈടാക്കാൻ നോട്ടീസ് നൽകി. ഏറ്റവും കൂടുതൽ പിഴയീടാക്കിയത് ചപ്പാരപ്പടവ് പഞ്ചായത്തിലാണ് 56 സ്ഥാപനങ്ങളിൽനിന്ന് 13,000 രൂപ പിഴയും ഒരു സ്ഥാപനത്തിന് 25,000 രൂപ പിഴ അടയ്ക്കാനും നോട്ടീസും നൽകി. മാട്ടൂലിൽ ആറ് സ്ഥാപനങ്ങളിൽ ചട്ടലംഘനം നടന്നതായി കണ്ടെത്തി 60,000 രൂപ അടക്കാൻ നോട്ടീസ് നൽകി.
ആലക്കോട്, ചെങ്ങളായി, ചിറ്റാരിപ്പറമ്പ്, ചൊക്ലി, ധർമടം, എരമം–- -കുറ്റൂർ, എരഞ്ഞോളി, എരുവേശി, കണിച്ചാർ, കണ്ണപുരം, കരിവെള്ളൂർ–-- പെരളം, കീഴല്ലൂർ, കൊളച്ചേരി, കോളയാട്, കോട്ടയം, കൊട്ടിയൂർ, കുഞ്ഞിമംഗലം, കുറ്റ്യാട്ടൂർ, മാടായി, മലപ്പട്ടം, മൊകേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, പടിയൂർ, പന്ന്യന്നൂർ, പാപ്പിനിശേരി, പരിയാരം, പാട്യം, പട്ടുവം, തില്ലങ്കേരി, ഉദയഗിരി പഞ്ചായത്തുകളിൽ ചട്ടലംഘനം കണ്ടെത്തിയില്ല. തദ്ദേശ സ്ഥാപന സെക്രട്ടറി, അസി. സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരുടെ പ്രത്യേകസംഘമാണ് എല്ലാ മാസവും പരിശോധന നടത്തുക

No comments
Post a Comment