Header Ads

  • Breaking News

    പോളിടെക്നിക് സ്‌പോട്ട് അഡ്മിഷൻ 23.11.2022 മുതൽ*


    സംസ്ഥാനത്തെ വിവിധ സർക്കാർ/എയിഡഡ്/CAPE/സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ 23.11.2022 മുതൽ 29.11.2022 വരെ നടത്തും.

    നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.

    നിലവിലെ റാങ്ക് ലിസ്റ്റിൽ വേണ്ടത്ര അപേക്ഷകർ ഇല്ലാത്ത സ്ഥാപനങ്ങളിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിച്ച്  പ്രവേശനം നേടാം.
    പുതുതായി അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം സ്‌പോട്ട് അഡ്മിഷനിൽ ഹാജരാകാൻ ശ്രദ്ധിക്കണം.

    ഒഴിവുകൾ പരിശോധിച്ചതിനു ശേഷം ഓരോ സ്ഥാപനത്തിലേയും റാങ്ക് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകണം.

    അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ എല്ലാ അസൽ രേഖകളും സമർപ്പിച്ച് മുഴുവൻ ഫീസടച്ച് അഡ്മിഷൻ നേടണം.
    പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച  രസീതോ ഹാജരാക്കിയാൽ മതിയാകും. 
    ഒന്നിൽ കൂടുതൽ സ്ഥാപങ്ങളിൽ ഹാരാജാകുന്നവർ നിർബന്ധമായും പ്രോക്‌സി ഫോം ഹാജരാക്കണം.


    No comments

    Post Top Ad

    Post Bottom Ad