Header Ads

  • Breaking News

    ഡി.എല്‍.എഡ് പ്രവേശനം;കൂടിക്കാഴ്ച നവംബര്‍ 14, 15 തിയതികളില്‍




    2022 -24 വര്‍ഷത്തേക്കുളള സ്വാശ്രയ ഡി.എല്‍.എഡ് പ്രവേശനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 14, 15 തിയതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്. ജൂബിലി ഹാളില്‍ നടക്കും. വിമുക്ത ഭടന്‍മാരുടെ ആശ്രിതര്‍ (ഷുവര്‍ ലിസ്റ്റ്/വെയിറ്റിംഗ് ലിസ്റ്റ്), ഭിന്നശേഷിക്കാര്‍ (ഷുവര്‍ ലിസ്റ്റ്) എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 14 ന് രാവിലെ 9 നും, സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 നും കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് 1 നും, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 15 ന് രാവിലെ 9 നും കൂടിക്കാഴ്ച നടക്കും. ഷുവര്‍ ലിസ്റ്റിലും വെയിറ്റിംഗ് ലിസ്റ്റിലും ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളും അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. റാങ്ക് ലിസ്റ്റ് ddewayanad.blogspot.com എന്ന വെബ്ബ് സൈറ്റിലും വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 04936 202593. 9947777126

    No comments

    Post Top Ad

    Post Bottom Ad