Header Ads

  • Breaking News

    എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച്‌ 13 മുതൽ: ടൈംടേബിൾ കാണാം


    ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 13 മുതൽ ആരംഭിക്കും. മാർച്ച്‌ 30 വരെയാണ് പരീക്ഷകൾ ക്രമീകരിക്കുക.

    ക്യുഐപി യോഗത്തിലാണ് പരീക്ഷാ തീയതികളിൽ തീരുമാനമായത്. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്താനാണ് തീരുമാനം. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്ന് ക്ലാസുകളിലെയും പൊതു പരീക്ഷകൾ ഒരുമിച്ച് നടത്തുന്നത്.

    ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടക്കും. മോഡൽ പരീക്ഷകൾ
    മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. യോഗത്തിൽ നിർദേശിച്ച പരീക്ഷാ ടൈം ടേബിൾ താഴെ നൽകുന്നു. എന്നാൽ അന്തിമ ടൈം ടേബിൾ പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷക്ക് മുൻപായി പുറത്തിറക്കും.

    യോഗം ശുപാർശ ചെയ്‌ത എസ്എസ്എൽസി ടൈം ടേബിൾ

    മാർച്ച് 13: മലയാളം/ ഇതര ഭാഷകളുടെ ഒന്നാം പേപ്പർ, 15: ഇംഗ്ലിഷ്, 17: ഹിന്ദി, 20: സോഷ്യൽ സയൻസ്, 22:കെമിസ്ട്രി, 24: ബയോളജി, 27:ഗണിതം, 29: ഫിസിക്സ്, 30: മലയാളം /ഇതര ഭാഷകളുടെ രണ്ടാം പേപ്പർ

    പ്ലസ് ടു പരീക്ഷ ടൈം ടേബിൾ

    മാർച്ച് :13 സോഷ്യോളജി/ ആന്ത്രോപോളജി, 15: കെമിസ്ട്രി/ ഹിസ്റ്ററി, 17: ഗണിതം/ പാർട്ട് 3 ഭാഷ, 20: ഫിസിക്സ് ഇക്കണോമിക്സ്, 22: ജ്യോഗ്രഫി /മ്യൂസിക്, 24: ബയോളജി /ഇലക്ട്രോണിക്സ് /പൊളിറ്റിക്കൽ സയൻസ്, 27: പാർട്ട് 1 ഇംഗ്ലിഷ്, 29: പാർട്ട് 2 രണ്ടാം ഭാഷ /കംപ്യൂട്ടർ സയൻസ്, 30: ഫിലോസഫി /ഹോം.


    No comments

    Post Top Ad

    Post Bottom Ad