Header Ads

  • Breaking News

    തേനീച്ച, കടന്നൽ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ: ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ



    തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍ . 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക. ഇങ്ങനെ മരിക്കുന്നവര്‍ക്ക് വന്യജീവി ആക്രമണത്തിലേതിന് സമാനമായ നഷ്ടപരിഹാരം അനുവദിക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. വനംവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

    വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാല്‍ 10 ലക്ഷം രൂപയാണ് നല്‍കി വരുന്നത്. തേനീച്ച/ കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും ഈ നിരക്കിലാണ് നഷ്ടപരിഹാരം ലഭിക്കുക. വനത്തിന് പുറത്ത് വെച്ച്‌ പാമ്പ് കടിയേറ്റ് ജീവഹാനി സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയാണ് നല്‍കി വരുന്നത്. വന്യജീവി ആക്രമണം മൂലം സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ നല്‍കും.

    വന്യജീവി ആക്രമണം മൂലം പരിക്കേല്‍ക്കുന്ന വ്യക്തികള്‍ക്ക് ചികിത്സയ്ക്ക് ചെലവാകുന്ന യഥാര്‍ത്ഥ തുക, പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് നല്‍കുന്നത്. പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ചികില്‍സാര്‍ത്ഥം ചെലവാകുന്ന മുഴുവന്‍ തുകയും അനുവദിക്കും. തേനീച്ച/ കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഉയര്‍ന്നു വന്നിരുന്ന ഒരു ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad