സൗജന്യ സംരംഭകത്വ വികസന പരിശീലനം:അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരങ്ങാട് റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ സംരംഭകത്വ വികസന പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. www.rudset.com വഴി ഒക്ടോബര്‍ 21 വരെ 13 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന് അപേക്ഷിക്കാം. കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍, ബി പി എല്‍ റേഷന്‍ കാര്‍ഡുള്ളവര്‍, കുടുംബശ്രീ /എസ് എച്ച് ജി അംഗമോ അംഗത്തിന്റെ കുടുംബാംഗമോ ആയവര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ 30 ദിവസമെങ്കിലും ജോലി ചെയ്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. മറ്റ് ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. പ്രായം 18നും 45നും ഇടയില്‍. ഫോണ്‍: 0460 2226573, 8301995433.

No comments
Post a Comment