Header Ads

  • Breaking News

    താജ്മഹല്‍ നിർമ്മിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ല; യഥാര്‍ഥചരിത്രം പുറത്തുകൊണ്ടുവരണമെന്ന് ഹർജി




    ന്യൂഡൽഹി: താജ്മഹാൽ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ഇതിന്റെ യഥാർഥ ചരിത്രം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയുന്നതെങ്കിലും അതിന് ശാസ്ത്രീയ തെളിവനില്ലെന്ന് ഹര്‍ജിയിൽ പറയുന്നു.
    യഥാർഥ ചരിത്രം കണ്ടെത്താൻ‌ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഡോ. രജനീഷ് സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ അലഹബാദ് കോടതിയെയും ഇതേ ആവശ്യവുമായി സമീപിച്ചിരുന്നു. എന്നാൽ കോടതിയിൽ തീർപ്പാക്കേണ്ട വിഷയമല്ല എന്നു കാട്ടി ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു.

    ഷാജഹാനാണ് താജ് മഹലുണ്ടാക്കിയത് എന്നതിന് പ്രാഥമിക വിവരമില്ലെന്നാണ് വിവാരാവകാശ അപേക്ഷയില്‍ എന്‍.സി.ഇ.ആര്‍.ടി. നല്‍കിയ മറുപടിയെന്ന് ഹര്‍ജിയില്‍ പറയുന്നു.


    No comments

    Post Top Ad

    Post Bottom Ad