Header Ads

  • Breaking News

    പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡ് പുതുക്കണമെന്ന് യുഐഡിഎഐ.


     



    രാജ്യത്ത് ഏറ്റവും പ്രധാനമായ തിരിച്ചറിയല്‍ രേഖയാണ് ആധാര്‍.യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ആധാര്‍ കാര്‍ഡില്‍ പൗരമാരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും ഇന്ന് ആധാര്‍ കാര്‍ഡ് ഉണ്ട്. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്ഡേറ്റുകള്‍ ഓണ്‍ലൈനിലും ആക്ഷയ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഈ പുതുക്കല്‍ നിര്‍ബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല. ആധാര്‍ നമ്പര്‍ ഇല്ലാതെ സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുന്നത് തടയാനായി ആധാര്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു


    No comments

    Post Top Ad

    Post Bottom Ad