Header Ads

  • Breaking News

    ഭീഷണിയായി ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി, സംസ്ഥാനത്തെ മഴ സാഹചര്യം മാറി; രാത്രി കനത്തേക്കും, മഴക്കൊപ്പം ഇടിയും





    തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും രൂക്ഷമാകുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴിയാണ് കേരളത്തിൽ വീണ്ടും മഴ സാഹചര്യം ശക്തമാക്കുന്നത്. ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതെല്ലാം കാരണം കേരളത്തിൽ ഒക്ടോബർ 16 മുതൽ 20 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇത് പ്രകാരം കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇന്ന് രാത്രി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഒക്ടോബർ 17,18 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad