കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി ആറ് പേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂരില്‍ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി ആറ് പേർക്ക് പരുക്കേറ്റു. കെ.എസ്.ആർ.ടി.സി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഇന്ന് പുലർച്ചെ നാലരയോടെ തലശ്ശേരി ജനറല്‍ ആശുപത്രിക്ക് സമീപമായാണ് അപകടം നടന്നത്. കോട്ടയത്ത് നിന്ന് കാസർഗോഡേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് അമ്പതോളം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസിൽ ഉണ്ടായിരുന്നത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് കെ.എസ്.ആർ.ടി.സി ബസിന്‍റെ വാതിൽ പൊളിച്ചാണ് യാത്രക്കാരെ പുറത്ത് എത്തിച്ചത്.
അപകടത്തില്‍ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
No comments
Post a Comment