നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതൽ പൊതുനിരത്തിൽ പാടില്ല’; കർശന നിർദേശവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ ഹൈക്കോടതിയുടെ കർശന നടപടി . നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നാളെ മുതല്‍ പൊതുനിരത്തിൽ പാടില്ല. നിയമ വിരുദ്ധമായ ശബ്ദ സംവിധാനമുള്ള വാഹനങ്ങൾ കാമ്പസുകളിൽ പ്രവേശിക്കരുത്. ഇത്തരം വാഹനങ്ങൾ കണ്ടാൽ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ വടക്കഞ്ചേരി അപകടക്കേസിലെ പ്രതി ജോമോന്റെ ലൈസൻസ് റദ്ദാക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം വടക്കഞ്ചേരി അപകടത്തിൽ സ്പീഡ് ഗവർണർ അഴിച്ചതിൽ കേസെടുക്കാൻ മോട്ടോർ വാഹന വകുപ്പ് പൊലീസിന് ഉടൻ കത്ത് നൽകും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടൂറിസ്റ്റ് ബസുകളിൽ സ്ഥിരം പരിശോധനക്ക് സംവിധാനം ഒരുക്കാനും തീരുമാനമായി.

No comments
Post a Comment