വന്യമൃഗ ശല്യം; ആത്മഹത്യാ ഭീഷണിയുമായി കർഷകൻ
കണ്ണൂരിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ ആത്മഹത്യാ ഭീഷണിയുമായി കർഷകൻ. കണിച്ചാർ ഏലപ്പീടികയിലാണ് കർഷകനായ സ്റ്റാൻലി പ്രതിഷേധവുമായി മരത്തിൽ കയറിയത്. അനുനയ ശ്രമവുമായി പോലീസും നാട്ടുകാരും രാഗത്തെത്തിയിട്ടുണ്ട്. ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത്. വാനരക്കൂട്ടം കഴിഞ്ഞദിവസം സ്റ്റാൻലിയുടെ വീട് അടിച്ചുതകർത്തിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ ഭീഷണിയുമായി സ്റ്റാൻലിൻ രംഗത്തെത്തിയത്.

No comments
Post a Comment