Header Ads

  • Breaking News

    കണ്ണൂരിൽ ട്രെയിനിറങ്ങിയാൽ പുറത്തിറങ്ങാൻ വേണം അഭ്യാസവും



    കണ്ണൂർ:  റെയിൽവേ സ്‌റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്‌ ഫോമിൽ ട്രെയിൻ ഇറങ്ങുന്നവർക്ക്‌ പുറത്തേക്കെത്താൻ സാഹസം ചെറുതല്ല. ട്രെയിൻ ഇറങ്ങി കിഴക്കേകവാടം വഴി പുറത്തേക്ക്‌ പോകാനുള്ള ഏകവഴിയാണ്‌ ഇവിടെയുള്ള ഇടുങ്ങിയ ഫൂട്ട്‌ ഓവർ ബ്രിഡ്‌ജ്‌. ഇതിനൊപ്പമുള്ള ലിഫ്‌റ്റിൽ ഒരു സമയം അഞ്ചുപേർക്ക്‌ മാത്രമേ കയറാനാവൂ. ട്രെയിൻ എത്തിയാൽ ഫൂട്ട്‌ ഓവർ ബ്രിഡ്‌ജ്‌ വഴിയിൽ വൻ തിരക്കാണ്‌ അനുഭവപ്പെടുക.
    രാവിലെ കലക്ടറേറ്റ്‌ അടക്കമുള്ള ഓഫീസിലേക്ക്‌ ട്രെയിനിൽ എത്തുന്നവർ നിരവധി. ഇവർക്ക്‌ ഇടുങ്ങിയ ഫൂട്ട്‌ ഓവർ ബ്രിഡ്‌ജിലൂടെ സാഹസികമായി വേണം കയറാനും ഇറങ്ങാനും.

    മംഗളൂരു ഭാഗത്തുനിന്നും കോഴിക്കോട്‌ ഭാഗത്തുനിന്നും ഒരേ സമയത്ത്‌ ട്രെയിൻ രണ്ട്‌, മൂന്ന്‌ പ്ലാറ്റ്‌ഫോമുകളിലെത്തിയാൽ യാത്രക്കാർക്ക്‌ പുറത്തേക്ക്‌ കടക്കൽ ശ്രമകരം. ഇതിനിടയിൽ ട്രെയിനിൽ കയറാനായി ഓടിയെത്തുന്നവർക്ക്‌ തിരക്കിനിടയിൽ പടികൾ ഇറങ്ങാനാവാതെ ട്രെയിൻ കിട്ടാതാവുന്നതും പതിവ്‌ സംഭവം. ഓവർ ബ്രിഡ്‌ജിന്റെ വീതി കൂട്ടണമെന്നും മറ്റൊരു ഫൂട്ട്‌ ഓവർ ബ്രിഡ്‌ജ്‌ കൂടി നാലാം പ്ലാറ്റ്‌ഫോമിലേക്ക്‌ നിർമിക്കണമെന്നുമുള്ള ആവശ്യത്തോട്‌ റെയിൽവേ മുഖംതിരിക്കുകയാണ്‌.
    ഓവർ ബ്രിഡ്‌ജിലെ തിരക്കിൽ പുറത്തേക്ക്‌ എത്താനാവാത്തതിനാൽ പലരും ട്രാക്ക്‌ മുറിച്ചുകടക്കുന്നതും ഇവിടെ പതിവ്‌.നാലാം പ്ലാറ്റ്‌ഫോം നിർമിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. റിസർവേഷൻ കേന്ദ്രങ്ങളടക്കം പ്രവർത്തിക്കുന്ന ഈ ഭാഗത്ത്‌ എസ്‌കലേറ്ററിന്റെ നിർമാണവും ഇഴയുകയാണ്‌.


    No comments

    Post Top Ad

    Post Bottom Ad