Header Ads

  • Breaking News

    ഐഐടി കൈപിടിക്കും; ഖാദി മോഡേണാകും ; സമഗ്രമാറ്റത്തിന്‌ തയ്യാറെടുത്ത് ഖാദിബോർഡ്‌



    കണ്ണൂർ :പൈതൃകത്തിന്റെ ഇഴയടുപ്പം നിലനിർത്തി മുഖം മാറാൻ ഖാദി മേഖല. മദ്രാസ് ഐഐടിയുടെ മാസ്റ്റർ പ്ലാനിലൂടെ യന്ത്രവൽക്കരണം, വസ്‌ത്രനിർമാണം, വിതരണം, വിപണനം എന്നിവയിലെല്ലാം സമഗ്രമാറ്റത്തിന്‌ തയ്യാറെടുക്കുകയാണ്‌ ഖാദിബോർഡ്‌. ഐഐടിയിലെ സാങ്കേതിക പ്രവർത്തകർ ബോർഡിന്റെ പ്രവർത്തനം നേരിട്ടെത്തി വിലയിരുത്തി. ഏതെല്ലാം മേഖലകളിലാണ്‌ നവീകരണം ആവശ്യമെന്ന്‌ പഠനം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

    തിരുവനന്തപുരം, കാസർകോട്‌, കൊച്ചി, കണ്ണൂർ, പയ്യന്നൂർ തുടങ്ങി ഖാദി ബോർഡിന്റെ പ്രധാന കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു. നെയ്ത്തുകേന്ദ്രം, സംഭരണശാലകൾ, റെഡിമെയ്‌ഡ് യൂണിറ്റുകൾ തുടങ്ങിയവ നേരിൽകണ്ട്‌ ജീവനക്കാരിൽനിന്ന്‌ വിവരം ശേഖരിച്ചു. സമഗ്ര റിപ്പോർട്ട്‌ നവംബറിൽ കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും.

    ഖാദി ബോർഡിനെ സ്വയം പര്യാപ്‌തമാക്കുകയാണ്‌ മാസ്റ്റർപ്ലാൻ ലക്ഷ്യം. ഓണക്കാലത്ത് 25 കോടിയുടെ വിൽപ്പനയാണ് ഖാദി ബോർഡ്‌ നടത്തിയത്‌. സങ്കേതികവൽക്കരണത്തിലൂടെ ഇത്‌ ഇരട്ടിയാക്കാമെന്നാണ്‌ പ്രതീക്ഷ. കൂടുതൽ ഷോറൂമുകൾ തുറക്കും. ഉൽപ്പാദനം വർധിക്കുമ്പോൾ കയറ്റുമതിയും പരിഗണിക്കും. ഓൺലൈൻ വിൽപ്പനക്ക്‌ മൊബൈൽ ആപ്പ്‌ തുടങ്ങാനും പദ്ധതിയുണ്ട്‌. വസ്ത്രഇതര ഉൽപ്പന്നങ്ങൾക്കും ഓൺലൈനിൽ നിരവധി ആവശ്യക്കാരുണ്ട്.

    No comments

    Post Top Ad

    Post Bottom Ad