Header Ads

  • Breaking News

    വിളക്കോട്, ചാക്കാട് , പാറക്കണ്ടം എന്നീ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെ നബിദിന റാലിയിൽ ആശംസ ബാനറുകൾ വെച്ചും പായസവിതരണം നൽകിയും വിളക്കോട് ശ്രീ തിടങ്ങയിൽ ഭഗവതിക്കാവ് ക്ഷേത്ര ഭാരവാഹികളും ഹൈന്ദവ വിശ്വാസികളും മതേതരത്വത്തിന് മാതൃകയായി





    ഇരിട്ടി: മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിളക്കോടും പരിസരങ്ങളിലും നടന്ന നബിദിന റാലിക്ക് ആശംസ ബാനറുകൾ വെച്ചും റാലിയിൽ പങ്കെടുത്തവർക്ക് പായസവിതരണം നൽകിയും വിളക്കോട് ശ്രീ തിടങ്ങയിൽ ഭഗവതിക്കാവ് ക്ഷേത്ര ഭാരവാഹികളും ഹൈന്ദവ വിശ്വാസികളും മതേതരത്വത്തിന് മാതൃകയായി.

    വിളക്കോട്, ചാക്കാട് , പാറക്കണ്ടം എന്നീ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അതാത് മഹല്ലുകളിൽ നടത്തിയ നബിദിന റാലിയിൽ പങ്കെടുത്ത പള്ളി ഖത്വീബും,മദ്രസ അധ്യാപകരും, മദ്രസ വിദ്യാർത്ഥികളും , രക്ഷിതാക്കളും, മഹല്ല് ഭാരവാഹികളുമടങ്ങിയവർക്കാണ് വിളക്കോടും , ഹാജിറോഡിലും വെച്ച് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ മധുരം നൽകി സന്തോഷം പങ്കിട്ടത്. 
    ക്ഷേത്ര ഭാരവാഹികളായ കെ.പി.സന്തോഷ്, ടി.രഘുനാഥൻ, വി.രാജേഷ്, വി.വി സുധാകരൻ, എൻ.രാമകൃഷ്ണൻ , വി.പ്രകാശൻ നേതൃത്വം നൽകി.

    വിളക്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന റാലിയിൽ മഹല്ല് ഖത്തീബ് മിദ്ലാജ് അസ്ഹദി, പി.കെ. മൂസക്കുട്ടി ഹാജി, എം.കെ.കുഞ്ഞാലി ,ഒ.അബ്ദുൽ ഖാദർ ഹാജി, എം.കെ.മുഹമ്മദ്, ഒ.ഹംസ, തറാൽ ഈസ, ഒ. നൂറുദ്ധീൻ, കെ.വി. റഷീദ്, എം.എം ഇസ്മായീൽ ,പി സമീർ നേതൃത്വം നൽകി.


    No comments

    Post Top Ad

    Post Bottom Ad