Header Ads

  • Breaking News

    വൈദ്യരുടെ ബുദ്ധി, ആഴത്തിൽ കുഴിച്ചിട്ട് ഉപ്പും വിതറി മഞ്ഞളും നട്ടു : കണ്ടെത്തിയത് പദ്മയുടെ മൃതദേഹത്തിന്റെ തല



    പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച നരബലിയിൽ പദ്മ എന്ന സ്ത്രീയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഭഗവല്‍ സിംഗ്- ലൈല ദമ്പതികളുടെ വീട്ടുവളപ്പില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആണ് പദ്മയുടെ തല അടക്കമുള്ള ഭാഗങ്ങൾ കണ്ടെത്തിയത്. ഇരുപത് കഷണങ്ങളാക്കിയശേഷം വളരെ ആഴത്തിലാണ് മൃതദേഹം കുഴിച്ചുമൂടിയത്. മൃതദേഹാവശിഷ്ടങ്ങളുടെ മേല്‍ ഉപ്പ് വിതറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചിട്ടശേഷം അതിനുമുകളിലായി മഞ്ഞള്‍ നടുകയും ചെയ്തിരുന്നു.

    പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. പത്മയുടെ മൃതദേഹം കണ്ടെത്തിയ കാടുമൂടിക്കിടക്കുന്ന പറമ്പിന്റെ മറ്റൊരു മൂലയില്‍ തന്നെയാണ് റോസ്‌ലിന്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത്. ഇത് പുറത്തെടുക്കാനുള്ള ശ്രമം അല്പസമയത്തിനകം തുടങ്ങും. ബലിയര്‍പ്പിക്കാനുള്ള സ്ത്രീകളെ കൊണ്ടുവന്നത് ഏജന്റ് ഷാഫി തന്നെയായിരുന്നു. അശ്ലീല പടത്തില്‍ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താല്‍ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്‌ലിയെ കൊണ്ടുപോയത്.

    വീട്ടില്‍ എത്തിച്ച റോസ്‌ലിയെ അവിടെ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയില്‍ കട്ടിലില്‍ കെട്ടിയിട്ടു. സിനിമയില്‍ അഭിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോള്‍ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത്. അല്പം കഴിഞ്ഞപ്പോള്‍ സിദ്ധന്‍ ചുറ്റികകൊണ്ട് റോസ്‌ലിയുടെ തലയില്‍ ആഞ്ഞടിച്ചു.

    അതിനുശേഷം ലൈല റോസ്‌ലിയുടെ കഴുത്തറുത്തു. പിന്നീട് കത്തി അവരുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കി. അവിടെ നിന്ന് ചീറ്റിയ ചുടുചോര ശേഖരിച്ച്‌ വീടിനുചുറ്റും തളിക്കുകയും ചെയ്തു. തങ്ങള്‍ക്ക് ഏറ്റ ശാപത്തില്‍ നിന്ന് മോചനം കിട്ടാനും പെട്ടെന്ന് ഐശ്വര്യമുണ്ടാക്കാനുമായിരുന്നു ഇത് ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുക്കുകയും ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad