Header Ads

  • Breaking News

    ആശ്രിത നിയമനം അവകാശമല്ല ആനുകൂല്യമാണെന്ന് സുപ്രീംകോടതി



    തിരുവനന്തപുരം: ആശ്രിത നിയമനം അവകാശമല്ലെന്നും ഇത്തരത്തിലുള്ള നിയമങ്ങൾ കേവലം ആനുകൂല്യമാണെന്നും സുപ്രീംകോടതി പറഞ്ഞു. ഫെർടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ടസ്) എന്ന സ്ഥാപനത്തിൽ ആശ്രിത നിയമനം നൽകണമെന്ന കേരളത്തിൽ നിന്നുള്ള യുവതിയുടെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എംആർ ഷാ, കൃഷ്ണ മുരാരി എന്നിവടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

    പിതാവ് സർവീസിലിരിക്കെയാണ് മരിച്ചതെന്നും അതിനാൽ ആശ്രിത നിയമനം ലഭിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. നിലവിൽ യുവതി അമ്മയോടൊപ്പമല്ല താമസിക്കുന്നതെന്ന് കൂടി മനസിലാക്കിയാണ് സുപ്രീംകോടതി അപ്പീൽ തള്ളിയത്. 1995ലാണ് യുവതിയുടെ പിതാവ് മരണപ്പെടുന്നത്. ആശ്രിത നിയമനത്തിനd യുവതിയz പരിഗണിക്കാൻ കമ്പനിയോട് നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഫാക്ട് സുപ്രീംകോടതിയെ സമീപിച്ചത്.

    ഒരു വ്യക്തി മരണപ്പെടുമ്പോൾ അയാളെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് പിന്നീട് ഉപജീവന മാർഗമില്ലാത്ത ഘട്ടത്തിലാണ് ആനുകൂല്യമെന്ന നിലയിൽ ആശ്രിത നിയമനം നൽകുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഇതിനെ ഒരു അവകാശമായി കണ്ട് നിയമനത്തിനായി വാദിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.


    No comments

    Post Top Ad

    Post Bottom Ad