Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്



    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. നാളെയും മറ്റന്നാളും വടക്കൻ കേരളത്തിലും മഴ ശക്തമാകും. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

    അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാധ്യത.

    മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയാണ് മഴ കനക്കാൻ കാരണം. അടുത്ത 2-3 ദിവസം ഇത് തെക്കേ ഇന്ത്യക്ക് മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.


    No comments

    Post Top Ad

    Post Bottom Ad