പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2021-22 വര്‍ഷം ഡിഗ്രി, പി.ജി. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്സ്, ലഭിച്ച ഗ്രേഡ്/മാര്‍ക്ക്, ഇ.മെയില്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, മാര്‍ക് ലിസ്റ്റിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 31 നകം ലഭ്യമാക്കണം. വൈത്തിരി താലൂക്കിലുളളവര്‍ കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. മാനന്തവാടി, ബത്തേരി താലൂക്കുകളിലെ സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ അതത് പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളിലാണ് നല്‍കേണ്ടത്.

No comments
Post a Comment