Header Ads

  • Breaking News

    പയ്യന്നൂരിൽ തെരുവുനായ ആക്രമണം : വിദ്യാർത്ഥിയുൾപ്പെടെ എട്ട് പേർക്ക് പരിക്ക്



    കണ്ണൂർ: പയ്യന്നൂരിൽ തെരുവ് നായ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്.

    പരിക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയടക്കം എട്ട് പേർക്കാണ് നായുടെ ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നത്.

    അതേസമയം, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad