Header Ads

  • Breaking News

    സ്വർണവില ഇന്നും കുറഞ്ഞു; പവന് ഇന്നത്തെ വില അറിയാം




    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 25 രൂപയും കുറഞ്ഞു. പവന് 37,320 രൂപയും ഗ്രാമിന് 4665 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. 37520 രൂപയായിരുന്നു ഇന്നലെ പവന് വില.
    ഒക്ടോബർ 6 ന് ഈ മാസത്തെ ഉയർന്ന നിലയിലായിരുന്ന സ്വർണവില ഒക്ടോബർ 9 വരെ അതേ നിലയിൽ തുടർന്നു. ഇതിനു ശേഷം സ്വർണവില താഴേക്ക് കുതിക്കുകയാണ്


    No comments

    Post Top Ad

    Post Bottom Ad