Header Ads

  • Breaking News

    തൊഴിലുറപ്പ്‌ തൊഴിലാളികളുടെ മാർച്ച്‌ നാളെ കണ്ണൂരിൽ




    കണ്ണൂർ  വിവിധ ആവശ്യങ്ങളുന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ ബുധനാഴ്ച കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തും. തൊഴിലുറപ്പ് പദ്ധതിയിൽ പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തികളേ പാടുള്ളൂവെന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, കൂലി 600 രൂപയാക്കുക, തൊഴിൽ ദിനം 200 രൂപയാക്കുക, നഗരതൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, കൃഷിയും ക്ഷീരവികസനവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. രാവിലെ പത്തിന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. 

    No comments

    Post Top Ad

    Post Bottom Ad