വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
വാഹനഗതാഗതം നിരോധിച്ചു
ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പെരിങ്ങത്തൂർ-മുക്കിൽപീടിക റോഡ് വഴിയുള്ള ഗതാഗതം ഒക്ടോബർ 16 വരെ നിരോധിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങൾ മേക്കുന്ന്-കീഴ്മാടം-കടവത്തൂർ റോഡ് വഴിയോ അണിയാരം-ബാവച്ചി റോഡിലൂടെയോ പോകണമെന്ന് ജില്ലാ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
ദുരന്ത ലഘൂകരണ ദിനാചരണം 13ന്
ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ‘സജ്ജം’ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം ഒക്ടോബർ 13ന് ആചരിക്കും. അന്ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലി വിളിച്ചു ചേർത്ത് വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിന സന്ദേശം നൽകും. താലൂക്ക് തലത്തിൽ തെരഞ്ഞെടുത്ത സ്‌കൂളുകളിലും കോളേജുകളിലും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട സുരക്ഷാ അവബോധം, വ്യത്യസ്ഥ ദുരന്തങ്ങളെക്കുറിച്ചുള്ള പൊതു അവബോധം, ജലസുരക്ഷ/ അഗ്നി സുരക്ഷ മോക് ഡ്രില്ലുകൾ, ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം മുതലായ പരിപാടികൾ സഘടിപ്പിക്കും.
ജൽ ജീവൻ മിഷൻ അവലോകന യോഗം
ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ജൽ ജീവൻ മിഷൻ അവലോകന യോഗം ഒക്ടോബർ 12ന് വൈകീട്ട് നാല് മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറിൽ നടക്കും.
സീറ്റൊഴിവ്
പെരിങ്ങോം ഗവ. കോളേജിൽ ഈ അധ്യയന വർഷം ഒന്നാം വർഷ ബി എ ഇംഗ്ലീഷിന് എസ് സി, എസ് ടി, ഇ ഡബ്ല്യൂ എസ് എന്നീ വിഭാഗങ്ങളിലും ബിഎസ്‌സി മാത്തമാറ്റിക്‌സിന് ജനറൽ ഒഴികെയുള്ള വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ ഒക്ടോബർ 31നകം അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04985 295440. ഇമെയിൽ: govtcollegepnr@gmail.com
ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ എറണാകുളം സെന്ററിൽ ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഒക്ടോബർ 28 വരെ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി ആറുമാസം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് സഹായവും നൽകും. ഫോൺ: 0484 2401008, 7012819303.
ഓൺലൈൻ പരിശീലനം
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ റീച്ചിൽ എൻ എസ് ഡി സി അംഗീകൃത പൈത്തൺ പ്രോഗ്രാമിംഗ്, ഡാറ്റാ സയൻസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 20. ഫോൺ: 0471 2365445, 9496015002. www.reach.org.in
പ്രശ്നോത്തരി 20ന്
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പ്രശ്‌നോത്തരി മത്സരം നടത്തുന്നു. ഹൈസ്‌കൂൾ വിഭാഗത്തിന്റെ ജില്ലാതല മത്സരം ഒക്ടോബർ 20ന് രാവിലെ 10 മണിക്ക് കക്കാട് ശ്രീനാരായണ മഠം ഹാളിൽ നടക്കും. ‘മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തിൽ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഒരു വിദ്യാലയത്തിൽ നിന്നും രണ്ടുപേർക്കാണ് അനുമതി.
വിജയികൾക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല പ്രശ്‌നോത്തരി മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ള വിദ്യാലയങ്ങൾ ഒക്ടോബർ 18ന് മൂന്ന് മണിക്കകം 0497 2700057 എന്ന നമ്പറിൽ അറിയിക്കണം.
പ്രൊബേഷൻ അസിസ്റ്റന്റ് നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത യൂനിവേഴ്‌സിറ്റിയിൽ നിന്നുള്ള എം എസ് ഡബ്ല്യൂ, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. 40 വയസ്സ് കവിയരുത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ 22ന് രാവിലെ 10 മണിക്ക് തലശ്ശേരി കോടതി പരിസരത്തെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കണ്ണൂർ ജില്ലയിലുള്ളവർക്ക് മുൻഗണന. ഫോൺ: 0490 2344433.
ബി ടെക് ലാറ്ററൽ എൻട്രി പ്രവേശനം
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഈ അധ്യയന വർഷത്തെ ബി ടെക് ലാറ്ററൽ എൻട്രി പ്രവേശനം ഒക്ടോബർ 12, 13 തീയതികളിൽ നടക്കും.
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ ഹ്രസ്വകാല അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് കോഴ്‌സിന് ആരംഭിക്കുന്നു. കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയിലുള്ള എസ് സി/ എസ് ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് അപേക്ഷിക്കാം. പ്രായം 18നും 27നും ഇടയിൽ. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ: 9072668543, 9072600013.
ഗസ്റ്റ് അധ്യാപകരുടെ നിയമനം
കാസർകോട് ഗവ. പോളിടെക്‌നിക് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം. താൽപര്യമുള്ളവർ ഒക്ടോബർ 14ന് രാവിലെ 10 മണിക്കകം അക്കാദമിക് സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും ബയോഡാറ്റയും സഹിതം പെരിയയിലെ കോളേജിൽ ഹാജരാകണം. ഫോൺ: 0467 2234020, 9995681711.
ട്രേഡ്‌സ്മാൻ ഒഴിവ്
നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടി എച്ച് എസ് എൽ സി/ ഐ ടി ഐ. താൽപര്യമുള്ളവർ ഒക്ടോബർ 14ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ: 0497 2871789.
സൗജന്യ പരീക്ഷാ പരിശീലനം
പി എസ് സി മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ സൗജന്യ പരീക്ഷാ പരിശീലനം നൽകുന്നു. ഒക്ടോബർ അവസാന വാരം മട്ടന്നൂർ നഗരസഭ സി ഡി എസ് ഹാളിലാണ് 30 ദിവസത്തെ പരിശീലനം. താൽപര്യമുള്ളവർ താവക്കരയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിലോ മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ഒക്ടോബർ 15നകം അപേക്ഷ നൽകണം. ഫോൺ: 0497 2703130.
No comments
Post a Comment