Header Ads

  • Breaking News

    ഹിന്ദി അധ്യാപക കോഴ്‌സ്: പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം



    കേരള സര്‍ക്കാര്‍ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കുന്ന തീയ്യതി നീട്ടി. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എല്‍.സിയും, 50ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.

    ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി,പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇളവ് അനുവദിക്കും. ഇ-ഗ്രാന്റ്‌സ് വഴി പട്ടികജാതി,മറ്റ് അർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടാക്കും. അപേക്ഷകള്‍ സെപ്തംബര്‍ 30 മുന്‍പായി പ്രിന്‍സിപ്പാള്‍,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂര്‍,പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം. 8547126028, 04734296496,

    No comments

    Post Top Ad

    Post Bottom Ad