Header Ads

  • Breaking News

    വി എച്ച് എസ് ഇ അഡീഷണൽ മാത്തമാറ്റിക്സ്: അപേക്ഷ ക്ഷണിച്ചു




     
    വി എച്ച് എസ് ഇ വിദ്യാർഥികൾക്ക് സ്‌കോൾ കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022-2024 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും റഗുലർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷം ബി ഗ്രൂപ്പിൽ പ്രവേശനം നേടിയവരാവണം. www.scolekerala.org എന്ന വെബ്‌സൈറ്റിൽ ഒക്ടോബർ 17 വരെ പിഴയില്ലാതെയും ഒക്ടോബർ 25 വരെ 60 രൂപ പിഴയോടെയും അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 500 രൂപ. ഫീസ് ഓൺലൈനായും (ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് മുഖേന) ഓഫ്‌ലൈനായും (പോസ്റ്റ്  ഓഫീസ് മുഖേന) അടക്കാം. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ എക്സിക്യുട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗം അയക്കണം. ഫീസ് വിവരങ്ങൾക്കും രജിസ്‌ട്രേഷൻ മാർഗ നിർദേശങ്ങൾക്കും സ്‌കോൾ കേരള വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ട്‌സ് കാണുക. ഫോൺ: 0471 2342950, 2342271 ഇ മെയിൽ : scolekerala@gmail.com

    No comments

    Post Top Ad

    Post Bottom Ad