ജൂനിയർ ഇൻസ്ട്രക്ടർ നിയമനം:അപേക്ഷ ക്ഷണിച്ചു
കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് അഗ്രികൾച്ചർ മെഷിനറി ട്രേഡിൽ ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും അല്ലെങ്കിൽ അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും അല്ലെങ്കിൽ എൻ.ടി.സി/എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, എൽ.എം.വി ഡ്രൈവിംഗ് ലൈസൻസുമാണ് യോഗ്യത.
ഒഴിവ് എസ് സി വിഭാഗത്തിലെ മുൻഗണനാ വിഭാഗക്കാർക്കായി നീക്കിവെച്ചിരിക്കുന്നു. മുൻഗണനാ വിഭാഗക്കാർ ഇല്ലെങ്കിൽ എസ്.സി വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 16ന് രാവിലെ 11 മണിക്ക് കൂനത്ത് പ്രവർത്തിക്കുന്ന ഐ.ടി.ഐ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. എസ്.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ യഥാക്രമം മുസ്ലീം, എൽ.സി. ആഗ്ലോ ഇന്ത്യൻ, ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവരെയും പരിഗണിക്കും. ഫോൺ: 9497639626, 9447017393

No comments
Post a Comment