ആക്രമണ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കും, ‘മറ്റുപല കാര്യങ്ങള്‍ക്കും പിണറായി സഹായം തേടി’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Type Here to Get Search Results !

ആക്രമണ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കും, ‘മറ്റുപല കാര്യങ്ങള്‍ക്കും പിണറായി സഹായം തേടി’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


തനിക്കെതിരെ ആക്രമണമുണ്ടായ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കാന്‍ വിമുഖത കാട്ടിയെന്നും. ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഇതിനു പിന്നില്‍ ഗൂഢാലോചനയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ?ഗവര്‍ണര്‍ പോലും ഇന്നാട്ടില്‍ സുരക്ഷിതനല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കും . അതിനുള്ള ഘട്ടം ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ഓഫീസ് പരാതി നല്‍കിയോ എന്ന എം വി ഗോവിന്ദന്റെ ചോദ്യം. സിപിഎം സെക്രട്ടറിക്ക് നിയമം അറിയില്ലെ എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ഇത് സ്വമേധയാ എടുക്കേണ്ട കേസ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു

സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.പിണറായി വിജയന്‍ പല കാര്യങ്ങള്‍ക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ കത്തുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad