Header Ads

  • Breaking News

    'രാജ്യത്തിന്‍റെ അമൃത് മോഷ്ടിച്ച രാക്ഷസൻമാരാണ് ബിജെപി ,തിരിച്ചുപിടിക്കാൻ ജനങ്ങൾ പോരാടണം 'സീതാറാം യെച്ചൂരി





    ദില്ലി:ഐഎന്‍എല്‍ഡി നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്ത്വത്തില്‍ പ്രതിപക്ഷ മഹാറാലി സംഘടിപ്പിച്ചു. മുന്‍ ഉപ പ്രധാനമന്ത്രി ദേവി ലാലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിരുന്നു റാലി. സിപിഎം ജന സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തേജസ്വി യാദവ് തുടങ്ങിയവർ റാലിയില്‍ പങ്കെടുത്തു.വെറുപ്പിന്റെ രാഷ്ട്രീയം ഉളള രാജ്യത്ത് വികസനം സാധ്യമല്ലെന്ന് യെച്ചൂരി പറഞ്ഞു.75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസൻമാരാണ് ബിജെപി അമൃത് തിരിച്ചുപിടിക്കാൻ ജനങ്ങൾ പോരാടണം എന്നും യെച്ചൂരി പറഞ്ഞു.

    2024 ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന് നിതീഷ് കുമാർ റാലിയിൽ പറഞ്ഞു.ഹിന്ദുവും മുസ്ലിമും തമ്മിൽ ഇന്ത്യയിൽ ഒരു വൈരവും ഇല്ല .ഗാന്ധിജി എല്ലാവർക്കുമായാണ് പോരാടിയത്.കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും ഒന്നിക്കണമെന്നും നിതീഷ്.ആവശ്യപ്പെട്ടു


    No comments

    Post Top Ad

    Post Bottom Ad