Header Ads

  • Breaking News

    കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

    സ്പോട്ട് അഡ്മിഷൻ

     പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്നോളജി) ജോയിൻഡ് പ്രോഗ്രാമിൽ എസ്. സി/എസ് .ടി. വിഭാഗത്തിൽ ഒഴിവുവന്ന സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്‌റ്റംബർ 29 രാവിലെ 10.30 ന് പഠന വകുപ്പിൽ

    വച്ച് നടക്കും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് തലവൻ മുൻപാകെ കൃത്യസമയത്ത് ഹാജരാകണം. ഫോൺ: 9847421467, 0497-2806402

    അസിസ്റ്റന്റ് പ്രൊഫസർ – താൽകാലിക നിയമനം

    കണ്ണൂർ സർവ്വകലാശാലയുടെ ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം. യോഗ്യത: ബയോഇൻഫോമാറ്റിക്സ് / കംപ്യൂട്ടേഷണൽ ബയോളജി അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം; ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ കുറഞ്ഞത് 55% മാർക്ക്. നെറ്റ് /പി എച്ച് ഡി ഉള്ളവർക്കും അനുബന്ധ വിഷയ മേഖലയിൽ ഗവേഷണ പ്രസിദ്ധികരണങ്ങൾ ഉള്ളവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ സെപ്തംബർ 30 വെള്ളിയാഴ്ച രാവിലെ 10:30 മണിക്ക് മുമ്പായി ഹാജരാകണം.

    സ്പോട്ട് അഡ്‌മിഷൻ

    കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സെല്ഫ് ഫിനാൻസിങ്  കോളേജുകളിലെ ബിരുദ  പ്രോഗ്രാമുകളിലെ എസ് സി/എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 1 മുതൽ 3 വരെ നടത്തുന്നതാണ്. വേക്കൻസി ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്നവർ സെപ്തംബർ 30 ന് 5 മണിക്ക് മുൻപായി അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0497 2715261, 0497 2715284, 7356948230


    പരീക്ഷ പുനഃക്രമീകരിച്ചു

    യു. ജി. സി. – നെറ്റ് പരീക്ഷകൾ നടക്കുന്നതിനാൽ 30.09.2022 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം. ബി. എ., എം. എസ് സി. എൻവയൺമെന്റൽ സയൻസ് (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകൾ 01.10.2022 (ശനി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാ സമയം ഉച്ചക്ക് 01:30 മുതൽ വൈകുന്നേരം 04:30 വരെയാണ്.

    ടൈംടേബിൾ

    07.10.2022, 11.10.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ആറും രണ്ടും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷാടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

    No comments

    Post Top Ad

    Post Bottom Ad