Header Ads

  • Breaking News

    വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്‌: അധ്യാപകന്‍ അറസ്റ്റില്‍





     ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വയനാട്‌ സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍.

    വയനാട് അമ്ബലവയല്‍ വടുവഞ്ചാല്‍ സ്വദേശി കുടിയിലകം വീട്ടില്‍ സുരേഷ്‌ബാബു(39)വാണ്‌ അറസ്റ്റിലായത്. വയനാട്ടിലെ സ്‌കൂള്‍ പരിസരത്തുനിന്ന്‌ ചൊവ്വാഴ്‌ചയാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. 

    തലശ്ശേരിയിലെത്തിച്ച്‌ ചോദ്യംചെയ്‌തശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തി. റിമാന്‍ഡിലുള്ള പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തുടരന്വേഷണം കണ്ണവം, അമ്ബലവയല്‍ പൊലീസിന്‌ കൈമാറും. സംഭവം നടന്നത്‌ ഈ സ്‌റ്റേഷന്‍ പരിധികളിലാണ്‌.

    മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി തലശ്ശേരിയിലെ ഹോസ്‌റ്റലില്‍ താമസിച്ചുവരുകയാണ്. കൂട്ടുകാരികളോട്‌ നടത്തിയ വെളിപ്പെടുത്തലാണ്‌ കേസില്‍ നിര്‍ണായകമായത്‌. അഞ്ച്‌ വര്‍ഷത്തിന്‌ ശേഷമാണ് പ്രതി പിടിയിലാവുന്നത്. 

    പത്താം ക്ലാസ്‌ മുതല്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ പീഡനദൃശ്യം പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ 2017 മുതല്‍ ഉപദ്രവിച്ചത്‌. വയനാട്ടിലേക്ക്‌ കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും അധ്യാപകനാണ്‌. 

    യാത്രക്കിടയിലും ഉപദ്രവിക്കാറുണ്ടെന്ന്‌ കുട്ടി പറഞ്ഞു. അധ്യാപകനെ ഭയന്ന്‌ ആരോടും ഒന്നും പറയാനാവാതെ ക്രൂരതകളത്രയും സഹിക്കുകയായിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കാനാവാതെ വിഷാദാവസ്ഥയിലായ കുട്ടിയോട്‌ അധ്യാപികയും കൂട്ടുകാരികളും അന്വേഷിച്ചപ്പോഴാണ്‌ വിവരം പുറത്തുവന്നത്‌.കൗണ്‍സലിങ്ങില്‍ അഞ്ചു വര്‍ഷമായി തുടരുന്ന പീഡനവിവരം തുറന്നുപറഞ്ഞു. പോക്‌സോ വകുപ്പടക്കം ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തത്‌.



    No comments

    Post Top Ad

    Post Bottom Ad