പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി; 8 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടക്കുന്നു, നിരവധി പേര്‍ അറസ്റ്റില്‍
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. നിലവില്‍ 8 സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍. എന്‍ഐഎ അല്ല റെയ്ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കര്‍ണാടകത്തില്‍ ചാമരാജ്‌നഗര്‍, കല്‍ബുര്‍ഗി എന്നിവിടങ്ങളിലും റെയ്ഡുകള്‍ പുരോഗമിക്കുകയാണ്.
ബാഗല്‍കോട്ടില്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിനെതിരെയ എന്‍ഐഎ പരിശോധനയ്ക്ക് എതിരെ പ്രതിഷേധിച്ച 7 പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. പിഎഫ്‌ഐ ബാഗല്‍കോട്ട് പ്രസിഡന്റ് അസ്‌ക്കര്‍ അലി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിലും ഇന്ന് കര്‍ണാടക പൊലീസ് പരിശോധന നടത്തുന്നുണ്ട്.

No comments
Post a Comment