ഗ്രാമ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപയുടെ അവാർഡ് നൽകുന്നു ; പരിശീലന പരിപാടിക്ക് തുടക്കമായി
Type Here to Get Search Results !

ഗ്രാമ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപയുടെ അവാർഡ് നൽകുന്നു ; പരിശീലന പരിപാടിക്ക് തുടക്കമായി
കണ്ണൂർ :-  
ഐക്യരാഷ്ട്ര സഭ ആവിഷ്കരിച്ചിട്ടുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നി കേന്ദ്ര ഗവണ്മെന്റ് ക്രമീകരിച്ച ദാരിദ്ര്യ നിർമ്മാർജനം, ആരോഗ്യ ഗ്രാമം, ലിംഗ സമത്വ വികസനം, സദ്ഭരണം, ശുചിത്വ പൂർണ ഹരിതാഭ ഗ്രാമം, ശിശു സൗഹൃദ ഗ്രാമം, ജല സമൃദ്ധ ഗ്രാമം, സാമൂഹ്യ സുരക്ഷിത ഗ്രാമം, സ്വയം പര്യാപ്ത അടിസ്ഥാന സൗകര്യ ഗ്രാമം എന്നീ വിഷയമേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രാമപഞ്ചായത്തുകൾക്ക് ഓരോ വിഷയ മേഖലയിലും 50 ലക്ഷം രൂപ വീതം കേന്ദ്ര സർക്കാർ അവാർഡ് പ്രഖ്യാപിച്ചു.                              

    ഓരോ വിഷയമേഖലയിലും നിർദ്ധിഷ്ട വികസന ലക്ഷ്യങ്ങളിലൂന്നി കർമപദ്ധതികൾ ആവിഷ്കരിച്ചു സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശീകവൽക്കരണത്തിന് ഗ്രാമപഞ്ചായത്തുകളെ പ്രാപ്തമാക്കാനായി സംസ്ഥാന സർക്കാരും കിലയും ചേർന്ന് നടത്തുന്ന പരിശീലന പരിപാടി കാട്ടമ്പള്ളി കൈരളി ഹെറിറ്റേജിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് കില റിസർച് അസോസിയേറ്റ് കെ യു സുകന്യ അവാർഡിന്റെ വിശദാoശങ്ങൾ പ്രഖ്യാപിച്ചു.                           

    കണ്ണൂർ ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവർത്തകർ എന്നിവർക്കായി മേൽ വിഷയങ്ങളിൽ 54 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനത്തിനു ജനകീയാസൂത്രണം ജില്ലാ കോ ഓർഡിനേറ്ററും കില ഫെസിലേറ്ററുമായ പി. വി. രത്നാകരൻ, സെന്റർ കോ ഓർഡിനേറ്റർ ഇ. രാഘവൻ മാസ്റ്റർ, അക്കാദമിക് കോ ഓർഡിനേറ്റർ രവി നമ്പ്രം ആർ ജി എസ് എ കോ ഓർഡിനേറ്റർ കെ. ശ്രുതി എന്നിവർ നേതൃത്വം നൽകുന്നു.             


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad