കണ്ണൂർ മെഡിക്കൽ കോളേജിന് 20കോടി
കണ്ണൂർ മെഡിക്കൽ കോളേജിന്റെ
വികസനത്തിനായി 20 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രി ഉപകരണങ്ങളും ശസ്ത്രക്രിയ ഉപകരണങ്ങളും വാങ്ങാനായി 9, 90, 55, 000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5, 99, 97, 000 രൂപയും, ആശുപത്രി അനുബന്ധ സാമഗ്രികൾക്കായി 4, 11, 37, 000
രൂപയുമാണ് അനുവദിച്ചത്.
കണ്ണൂർ മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ നിലവിലുണ്ടായിരുന്ന ഡോക്ടർമാരേയും നഴ്സുമാരേയും സ്ഥിരപ്പെടുത്തി.
പ്ലാസ്റ്റിക് സർജറി വിഭാഗം പുതുതായി ആരംഭിച്ചു. ഇതിലേക്ക് ഡോക്ടർമാരെ നിയമിച്ചു. ലെവൽ 2 ട്രോമ കെയർ നിർമാണം ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നത് പരിഗണയിലാണെന്നും മന്ത്രി അറിയിച്ചു. ഹോസ്റ്റൽ നിർമ്മാണത്തിനായി 50. 87 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് 20 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി നൽകിയതെന്നും വീണ ജോർജ് അറിയിച്ചു.

No comments
Post a Comment