Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍


    ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ പരിശീലനം

    സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ റെസിഡന്‍ഷ്യല്‍ സംരംഭകത്വ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ എറണാകുളം കളമശ്ശേരിയിലെ ക്യാമ്പസിലാണ് പരിശീലനം. ഭക്ഷണവും താമസവും ഉള്‍പ്പടെ 1,800 രൂപയാണ് ഫീസ്. താത്പര്യമുള്ളവര്‍  www.kied.info വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04842532890, 9605542061.

    മിനി ജോബ് ഫെയര്‍ അഞ്ചുമുതല്‍

    ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടക്കും. ഒഴിവ്: എച്ച്ആര്‍ മാനേജര്‍, അക്കൗണ്ട്സ് മാനേജര്‍, എച്ച്ആര്‍ എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ടെക്നിക്കല്‍ സപ്പോര്‍ട്ട്, ഗ്രാഫിക് ഡിസൈനര്‍, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, വെബ് ഡെവലപ്പര്‍, ഏജന്‍സി ഡെവലപ്മെന്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ക്രെഡിറ്റ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍(വര്‍ക്ക് ഫ്രം ഹോം), ബേക്കര്‍ ഹെല്‍പ്, സെയില്‍സ് കം ഡ്രൈവര്‍ (മട്ടനൂര്‍, ഉളിയില്‍). യോഗ്യത: എം ബി എ (എച്ച് ആര്‍), എ സി എ/എം ടെക്/എം എസ് സി/ബി എസ് സി/ബി സി എ/ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എം കോം/ബി കോം, ബിരുദം, ബുരുദാനന്തര ബിരുദം, ഡിപ്ലോമ, പ്ലസ്ടു/പത്താംതരം, എട്ടാം തരം. താല്‍പര്യമുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04972707610, 6282942066.

    മഴയാത്ര മാറ്റി

    ജില്ലയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലാ പഞ്ചായത്ത് ആഗസ്റ്റ് ആറിന് നടത്താന്‍ തീരുമാനിച്ച മഴയാത്ര മാറ്റിവെച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു.

    കലാജാഥ അഞ്ചിന്

    പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആഗസ്റ്റ് അഞ്ചിന് കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി താലൂക്കുകളില്‍ കലാജാഥ സംഘടിപ്പിക്കും. ഉപഭോക്തൃ സംരംക്ഷണ നിയമം 2019, ഹരിത ഉപഭോഗം, പൊതുവിതരണ വകുപ്പിന്റെ വജ്രജൂബിലി എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കലാജാഥ.

    അപേക്ഷ ക്ഷണിച്ചു

    സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ ‘സഹായഹസ്തം 2022-23’ ലേക്ക് അപേക്ഷ ക്ഷണിച്ചു. 55 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍, 18 വയസില്‍ താഴെയുള്ള കുട്ടികളുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 04972700708.

    അപേക്ഷാ തീയ്യതി നീട്ടി

    ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 നഴ്‌സിങ് സ്‌കൂളിലേക്കും കൊല്ലം ആശ്രമത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രമുള്ള നഴ്‌സിങ് സ്‌കൂളിലേക്കും ഒക്ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി പരിശീലനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 12ലേക്ക് മാറ്റി.

    വികസന സമിതി യോഗം ആറിന്

    പയ്യന്നൂര്‍ താലൂക്ക്തല വികസന സമിതി യോഗം ആഗസ്റ്റ് ആറിനു രാവിലെ 10.30ന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

    പട്ടയ കേസുകള്‍ മാറ്റി

    .കണ്ണൂര്‍ കലക്ടറേറ്റില്‍ ആഗസ്റ്റ് 03, 04 തീയ്യതികളില്‍ രാവിലെ 11ന് നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ വിചാരണ കേസുകള്‍ ആഗസ്റ്റ് 27, 28 തീയ്യതികളിലേക്ക്് മാറ്റി വെച്ചതായി ഡെപ്യൂട്ടി കലക്ടര്‍ എല്‍ ആര്‍ അറിയിച്ചു.

    റാങ്ക് പട്ടിക റദ്ദായി

    ജില്ലാ സഹകരണ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പാര്‍ട്ട് ഒന്ന്) (എന്‍ സി എ-ഇ/ബി/ടി) (കാറ്റഗറി നമ്പര്‍ 617/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 സെപ്റ്റംബര്‍ ആറിന് നിലവില്‍ വന്ന 304/2021/എസ് എസ് വി നമ്പര്‍ എന്‍ സി എ റാങ്ക് പട്ടിക ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് റദ്ദായി.

    ക്വട്ടേഷന്‍ ക്ഷണിച്ചു

    കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ലൈബ്രറിയിലേക്ക് ആവശ്യമായ സ്റ്റേഷനറി ഇനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് ആറിന് ഉച്ചക്ക് 12 മണി. വിശദ വിവരങ്ങള്‍ക്ക് www.gcek.ac.in എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 049728022.


    No comments

    Post Top Ad

    Post Bottom Ad