Header Ads

  • Breaking News

    കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടുത്തം: മൂന്ന് പേർക്ക് പരിക്ക്

    കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടുത്തം: മൂന്ന് പേർക്ക് പരിക്ക്
    കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് തീപ്പിടിച്ചു. മൂന്നുപേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴുമണിയോടെ കണ്ണപുരം മുച്ചിലോട്ട് കാവിനു സമീപമാണ് അപകടം. 
    കെ എൽ 59 ബി 8308 സ്വിഫ്റ്റ് കാറും ബൈക്കും കൂട്ടിയിടിചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് തന്നെ ഇരു വാഹനങ്ങൾക്കും തീ പിടിച്ചിരുന്നു. കാർ സംഭവ സ്ഥലത്ത് തന്നെ പൂർണമായും കത്തി നശിച്ചു. ബൈക്ക് യാത്രികരായ 3 പേർക്ക് പരിക്ക്. അതിൽ ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേന എത്തിയാണ് ഇരു വാഹനങ്ങളിലും പടർന്ന തീ അണച്ചത്

    No comments

    Post Top Ad

    Post Bottom Ad