കൊലക്കേസ് പ്രതിയായ യുവാവ് മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് ചാടി രക്ഷപ്പെട്ടു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച്ച. കൊലക്കേസ് പ്രതിയായ അന്തേവാസി ഇവിടെനിന്ന് ചാടിരക്ഷപ്പെട്ടു. പെരിന്തൽമണ്ണ ദൃശ്യാകൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണിലാണ് വീട്ടിൽ ഉറങ്ങിക്കിടന്ന നിയമവിദ്യാർഥിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ഈ കേസിൽ റിമാൻഡിൽ കഴിയവെയാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടത്തെത്തിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെനിന്ന് അന്തേവാസി ചാടിപ്പോയിരുന്നു. 24 വയസുകാരനായ അന്തേവാസിയെ വളരെ വേഗം തന്നെ പിടികൂടി തിരികെ എത്തിക്കുകയും ചെയ്തിരുന്നു.
ഈ വർഷം ജനുവരി ഫെബ്രുവരി മാസങ്ങളിലായി അഞ്ചുപേരാണ് ഇവിടെ നിന്നും ചാടിപ്പോയിരുന്നു. ഇതിൽ ഒരാളെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സെല്ലിനുള്ളില്‍ ഒരു കൊലപാതകവും നടന്നു. സെല്ലിലുണ്ടായ അടിപിടിക്കിടെ മഹാരാഷ്ട്ര സ്വദേശിനി ജിയോ റാം ലോട്ട് കൊല്ലപ്പെട്ടിരുന്നു. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായിരുന്നു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദത്തിലെ സുരക്ഷാ വീഴ്ചയില്‍ ഹൈക്കോടതിയുടെ ഇടപെട്ടിരുന്നു. മാനസികാരോഗ്യ കേന്ദത്തിൽ എട്ട് സെക്യൂരിറ്റി ജീവനക്കാരെയെങ്കിലും അടിയന്തരമായി നിയമിക്കണമെന്നും എത്രയുംവേഗം നിയമനത്തിലെ പുരോഗതി അറിയിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
No comments
Post a Comment