വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
Type Here to Get Search Results !

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍സീറ്റൊഴിവ്

സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ ജില്ലയിൽ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ഗവ ഫുഡ് ക്രാഫ്റ്റ്  ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ ഒരു വർഷത്തെ ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്സുകളിലേക്ക് ആഗസ്റ്റ് എട്ട് മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 04972706904, 9995025076.

ലാറ്ററൽ എൻട്രി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാസർകോട് ജില്ലയിലെ പോളിടെക്നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി പദ്ധതി പ്രകാരം എൻജിനീയറിങ് ഡിപ്ലോമ രണ്ടാ വർഷ ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ യോഗ്യതയുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let എന്ന വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.  ലാറ്ററൽ എൻട്രി പ്രവേശനം ആഗ്രഹിക്കുന്ന അപേക്ഷകർ ഈ  വെബ്സൈറ്റിലുള്ള കൗൺസിലിംഗ് രജിസ്ട്രേഷൻ ലിങ്കിൽ ആഗസ്റ്റ് എട്ടാം തീയ്യതിക്കകം രജിസ്റ്റർ ചെയ്യണം. പരമാവധി മൂന്ന് ജില്ലകൾ വരെ രജിസ്ട്രേഷന്  തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അഡ്മിഷന് പരിഗണിക്കില്ല. പ്രവേശനം നടത്തുന്ന തീയതിയും ee3 ടി ഐ

സ്‌പോർട്‌സ് ക്വാട്ട പ്രവേശനം

2022 വർഷത്തെ ഐ ടി ഐ സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കുന്ന കായിക താരങ്ങൾ അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പി, 2020 ഏപ്രിൽ ഒന്നു മുതൽ 2022 ജൂൺ 30 വരെ നേടിയ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്റ്റ് 10ന് മുമ്പ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ഫോൺ: 04972700485

വാക് ഇൻ ഇൻറർവ്യു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ പാട്യം, തൃപ്രങ്ങോട്ടൂർ, ന്യൂമാഹി, പന്ന്യന്നൂർ, കതിരൂർ  ഗ്രാമപഞ്ചായത്തുകളിലേക്കും കൂത്തുപറമ്പ് നഗരസഭയിലേക്കും എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിനായി വാക് ഇൻ ഇൻറർവ്യു നടത്തുന്നു. 18നും 30നും ഇടയിൽ പ്രായമുള്ള അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിര താമസക്കാരായ, പ്ലസ് ടു യോഗ്യതയുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ  യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ആഗസ്റ്റ് 10 ന് ഉച്ചക്ക് 1.30 മണിക്ക് കണ്ണൂർ കളക്ടറേറ്റ് അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0497 2700596.

സൗജന്യ മത്സര പരീക്ഷാ പരിശീലനം

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് സമന്വയ പദ്ധതി പ്രകാരം മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്ക് 38 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ വ്യക്തിഗത വിവരങ്ങൾ, പങ്കെടുക്കേണ്ട മത്സര പരീക്ഷകളുടെ വിവരങ്ങൾ, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്റെയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് 12 നകം മട്ടന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കണം. 40 പേർക്കാണ് പ്രവേശനം. ദിവസം 100 രൂപ നിരക്കിൽ സ്റ്റൈപ്പന്റ് നൽകും. ഫോൺ : 0490 2474700.

കൂടിക്കാഴ്ച ആഗസ്റ്റ് 11ലേക്ക് മാറ്റി

ജില്ലാ നഗരാസൂത്രകന്റെ കാര്യാലയത്തിൽ ഒഴിവുള്ള അസി. ടൗൺപ്ലാനർ തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ആഗസ്റ്റ് ഒമ്പതിന് നടത്താനിരുന്ന കൂടിക്കാഴ്ച ആഗസ്റ്റ് 11 രാവിലെ 10.30ലേക്ക് മാറ്റിയതായി ടൗൺ പ്ലാനർ അറിയിച്ചു.

ഐടിഐ അപേക്ഷാ തീയതി നീട്ടി

ഗവ ഐ ടി ഐ പെരിങ്ങോം ഈ വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ  സമർപ്പിക്കുന്നതിനുള്ള തീയ്യതി ആഗസ്റ്റ് പത്ത് വരെ നീട്ടി. എൻ സി വി ടി അഫിലിയേഷനുളള മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, വെൽഡർ എന്നീ ട്രേഡുകളിൽ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി നേരിട്ടും https://det.kerala.gov.in വെബ്‌സൈറ്റ് മുഖേനയും ഓൺലൈനായി 100 രൂപ ഫീസടച്ച് അപേക്ഷിക്കാം. ഫോൺ: 04985  236266.

വനം വകുപ്പിന്റെ തേക്ക് സ്റ്റമ്പുകൾ വിൽപ്പനയ്ക്ക്

കാസർഗോഡിന്റെ ചെറുവത്തൂർ ഇടയിലെക്കാട് നഴ്സറിയിൽ തയ്യാറാക്കി വരുന്ന മേൽത്തരം തേക്ക് സ്റ്റമ്പുകൾ പൊതുജനങ്ങൾക്ക് 13 രൂപ നിരക്കിൽ വിൽപന നടത്തുന്നു. ഫോൺ: 8547603839, 9961220666, 8547603838

വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷിക്കാർക്കുള്ള വിദ്യാകിരണം,വിദ്യാജ്യോതി, പരിണയം, പരിരക്ഷ, മാതൃജ്യോതി, സ്വാശ്രയ, വിജയാമൃതം, സഹചാരി, വിദൂര വിദ്യാഭ്യാസം, ശ്രേഷ്ഠം എന്നീ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്ക് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു.  അക്ഷയ മുഖേന suneethi.sjd.kerala.gov.in പോർട്ടൽ വഴി ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ കോപ്പി ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ എത്തിക്കണം. വിലാസം ജില്ലാ സാമൂഹ്യ നീതി ഓഫീസർ, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്ക്, കണ്ണൂർ. ഫോൺ: 0497 2997811, 828199905.

ക്ഷീര കർഷക പരിശീലനം

ബേപ്പൂർ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രം ‘ശുദ്ധമായ പാലുൽപ്പാദനം’ എന്ന വിഷയത്തിൽ ആഗസ്റ്റ് ഒമ്പത്, പത്ത് തീയ്യതികളിൽ നടത്താൻ തീരുമാനിച്ച പരിശീലനം ആഗസ്റ്റ് 11, 12 ലേക്ക് മാറ്റി. ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചു മണിക്കകം dd-dtc-kkd.dairy@kerala.gov.in വഴിയോ 0495 2414579 എന്ന നമ്പർ മുഖേനയോ പേര് രജിസ്റ്റർ ചെയ്യുക.

ക്വട്ടേഷൻ ക്ഷണിച്ചു

മത്സ്യഫെഡ് ജില്ലാ ഓഫീസ് മുഖാന്തിരം സർക്കാരിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മത്സ്യം, മാംസ്യം, പഴം, പച്ചക്കറികൾ തുടങ്ങിയവ എത്തിച്ചു നൽകാൻ വിവിധ സർക്കാർ/അർധസർക്കാർ/സഹകരണ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 25 ഉച്ചക്ക് മൂന്ന് മണി.  ക്വട്ടേഷൻ ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മാപ്പിള ബേ, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 0497 2731257.

ടെണ്ടർ

വനിത ശിശുവികസന വകുപ്പിന് കീഴിൽ ജില്ലാ ഓഫീസിന്റെ ആവശ്യത്തിലേക്കായി ഒരു വർഷ കാലയളവിലേക്ക് ടാക്‌സി പെർമിറ്റുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24 ന് 12 മണി. ഫോൺ : 0497 2700708.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group