Header Ads

  • Breaking News

    കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് ഇന്നുമുതൽ സർവീസ് തുടങ്ങും: ഗതാഗത മന്ത്രി ആന്‍റണി രാജു സർവ്വീസ് ഉദ്ഘാടനം ചെയ്യും



     

    തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. ഇന്നു മുതൽ ബസ് സർവ്വീസ്   തുടങ്ങും. സിറ്റി സർക്യൂലറർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തുണ്ട്.

     ബസ് സർവീസ് തടയുമെന്ന് സി.ഐ.ടി.യു വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി.ഐ.ടി.യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം.

     സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്ത് 14 ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. കഴിഞ്ഞ ദിവസവും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

     23 ബസുകളാണ് സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഓടുക. .

    No comments

    Post Top Ad

    Post Bottom Ad