Header Ads

  • Breaking News

    എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ


    തളിപ്പറമ്പ്: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കുറുമാത്തൂർ താഴെ *ചൊറുക്കളയിലെ* മുഹമ്മദ് റാസിയെ (22)യാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി.കെ.രാജീവൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.ഇന്ന് പുലർച്ചെ 4.50 ഓടെയാണ് താഴെചൊർക്കളയിൽ നിന്നും മുയ്യം ഭാഗത്തേക്ക് പോകുന്ന റോഡ് ജംഗ്ഷനിൽ വെച്ച്   സ്കൂട്ടറിൽ കടത്തുകയായിരുന്ന 440 മില്ലിഗ്രാം എം.ഡി എം.എ.യുമായി എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.എ.പി.ഇബ്രാഹിം ഖലീൽ, പി.പി.രജിരാഗ് , എക്സൈസ് ഡ്രൈവർ സി.വി.അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad