Header Ads

  • Breaking News

    കു​ട​യ​ത്തൂ​രി​ലെ ഉ​രു​ൾ​പൊ​ട്ടൽ : മരണം രണ്ടായി



    ഇ​ടു​ക്കി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​രി​ലെ ഉ​രു​ൾ​പൊ​ട്ടലിലകപ്പെട്ട കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാല് വയസുള്ള ദേവാനന്ദ് എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

    ​കു​ട​യ​ത്തൂ​ർ സം​ഗ​മം ജം​ഗ്ഷ​ന് സ​മീ​പം താമസിക്കുന്ന ചി​റ്റ​ടി​ച്ചാ​ലി​ൽ സോ​മ​ൻ എ​ന്ന​യാ​ളു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് പുലർച്ചെ മൂന്നിന് മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ദേ​ഹ​ത്തി​ന്‍റെ ചെറുമകനാണ് മ​രി​ച്ച ദേവാനന്ദ്. സോമന്‍റെ മാതാവ് തങ്കമ്മയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

    മ​ണ്ണി​ന​ടി​യി​ൽ അകപ്പെട്ട സോമന്‍, ഭാര്യ ഷിജി, മകൾ ഷിമ എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.


    No comments

    Post Top Ad

    Post Bottom Ad