കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം – ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധികരിച്ചു
Type Here to Get Search Results !

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം – ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധികരിച്ചു2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www. admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 09.08.2022 ന് വൈകുന്നേരം 5 മണിക്കകം അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി (SBIePay വഴി) നിർബന്ധമായും അടക്കേണ്ടതാണ് (അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതില്ല). മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്.

അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്‌ക്കേണ്ടത്. വിദ്യാർത്ഥികൾ, അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

അഡ്മിഷൻ ഫീസ് അടക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാവുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ തങ്ങൾക്കു ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടക്കേണ്ടതാണ്.

അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് അടച്ചശേഷം അവരുടെ ഹയർ ഓപ്‌ഷനുകൾ 09.08.2022 ന് വൈകുന്നേരം 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്‌ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിച്ചു കൊടുക്കുന്നതല്ല. ഹയർ ഓപ്‌ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റിൽ ആ ഓപ്‌ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്‍റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ് .

രണ്ടാം അലോട്ട്മെന്റ് : 11.08.2022

മൂന്നാം അലോട്ട്മെന്റ് : 16.08.2022

*കോളേജ് പ്രവേശനം*

ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് രണ്ടും മൂന്നും അലോട്ട്മെന്‍റുകൾ നടത്തുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന്, അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർത്ഥികൾ മൂന്നാം അലോട്ട്മെന്‍റിനു ശേഷം മാത്രം അതാത് കോളേജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ് (അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്). അഡ്മിഷൻ ലഭിച്ചവർക്ക് കോളേജുകളിൽ ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ മൂന്നാം അലോട്ട്മെന്‍റിന് ശേഷം മാത്രം വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്

2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്

3.യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്

4.ജനനതീയതി തെളിയിക്കുന്നസർട്ടിഫിക്കറ്റ്

5.വിടുതൽ സർട്ടിഫിക്കറ്റ്

6.കോഴ്സ്&കോണ്ടക്ട്സർട്ടിഫിക്കറ്റ്

അസ്സൽ കമ്മ്യുണിറ്റി/Caste/EWS വിഭാഗങ്ങളിലുള്ളവർക്കുള്ള സർട്ടിഫിക്കറ്റ്
അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്
HSE,VHSE,THSE,CBSE,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.

12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്‍റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ 0497-2715284, 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group