Header Ads

  • Breaking News

    മാട്ടൂൽ സ്വദേശി തൂങ്ങിമരിച്ച നിലയിൽ...




    മാട്ടൂൽ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
    മാട്ടൂല്‍ ജസീന്ത ബില്‍ഡിങ്ങിന് സമീപത്തെ തോട്ടത്തില്‍ ടി.ജിതിന്‍ (33) നെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
    പരേതനായ ബാലകൃഷ്ണന്‍-ഗീത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മിഥുന്‍, ശരത്ത്.
    ടൈല്‍സ് പണിക്കാരനായ ജിതിന്‍ അമിതമായി മദ്യപിക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
    പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പറശിനിക്കടവില്‍ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജിതിന്‍. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

    No comments

    Post Top Ad

    Post Bottom Ad