നിശ്ചിത താപനിലയിൽ ഇനി ഇൻസുലിൻ സൂക്ഷിക്കാം, പുതിയ ഇൻസുലികൂളുമായി ഗോദ്റേജ്

നിശ്ചിത താപനിലയിൽ ഇൻസുലിൻ കൃത്യമായി സൂക്ഷിച്ചുവെയ്ക്കാനുള്ള ഇൻസുലികൂളുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ കമ്പനിയായ
ഗോദ്റേജ്. ഇൻസുലിൻ ഉപയോഗിക്കുന്ന പ്രമേഹ രോഗികൾക്ക് അവ നിശ്ചിത താപനിലയിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള രീതിയിലാണ് ഇൻസുലികൂൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
പ്രമേഹ രോഗികളിൽ പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ഇൻസുലിൻ ഉപയോഗിക്കാറുണ്ട്.
രണ്ട് പ്രത്യേകതരത്തിലുള്ള ഇൻസുലികൂളുകളാണ് കമ്പനി പുറത്തിറക്കിയത്. ഗോദ്റേജ് ഇൻസുലികൂൾ, ഗോദറേജ് ഇൻസുലികൂൾ പ്ലസ് എന്നിവയാണ് രണ്ട് വേരിയന്റുകൾ. ഇവ രണ്ടിലും വ്യത്യസ്തമായ സവിശേഷതകളാണ് കമ്പനി ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഗോദ്റേജിന്റെ ഇ- സ്റ്റോറുകൾക്ക് പുറമേ, ആമസോൺ പോലുള്ള ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും മരുന്നു കടകളിലും ഇവ ലഭ്യമാകും. 5,999 രൂപയാണ് ഇൻസുലികൂളുകളുടെ വിപണി വില.
No comments
Post a Comment