Header Ads

  • Breaking News

    റെയിൽവേ പാഴ്സലിൽ ഇനി വീട്ടുപകരണങ്ങളും അയക്കാം; പാഴ്സൽ നയത്തിൽ ഭേദഗതിക്ക് നീക്കം



    ന്യൂഡൽഹി: റെയിൽവേയിലൂടെ വീട്ടുപകരണങ്ങളും മൊബൈൽഫോൺ തുടങ്ങിയ ഉത്പന്നങ്ങളും അയക്കാൻ കേന്ദ്രം പാഴ്സൽ നയം ഭേദഗതി ചെയ്യുന്നു. ഇ-കൊമേഴ്സ് ഉത്പന്നങ്ങൾ റെയിൽവേ പാഴ്സൽവഴി അയക്കുന്നത് വർധിക്കുന്ന സാഹചര്യത്തിലാണിത്.

    ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകൾ, ശൗചാലയ ഉത്പന്നങ്ങൾ തുടങ്ങിയ ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കളും ഇനി അയക്കാം. പാഴ്സലുകളുടെ പാക്കിങ് രീതികൾ അതത് ഉത്പന്നങ്ങൾക്കനുസൃതമായി മാറ്റും. പാക്കറ്റുകൾക്കു പുറത്ത് ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ പതിക്കും.

    കൽക്കരി, സിമന്റ്, സ്റ്റീൽ തുടങ്ങിയ വസ്തുക്കളുടെ മൊത്തത്തിലുള്ള ചരക്കുനീക്കമാണ് റെയിൽവേയുടെ ടിക്കറ്റിതര പ്രധാന വരുമാനം. ഇത് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പ്രധാന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ 10 ശതമാനത്തോളം വസ്തുക്കളും റെയിൽവേ പാഴ്സൽവഴിയാണ് അയക്കുന്നത്. പുതിയ തീരുമാനത്തിലൂടെ ഇത് വർധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

    നിലവിലെ നിയമമനുസരിച്ച് 450 ടൺ സാധനങ്ങൾ ബുക്ക് ചെയ്താലേ ഒരു പാഴ്സൽ തീവണ്ടി സർവീസ് നടത്തൂ. അല്ലാത്തപക്ഷം ബുക്ക് ചെയ്യുന്ന സാധനങ്ങൾ യാത്രാതീവണ്ടികളിൽ ഘടിപ്പിച്ചിട്ടുള്ള പാഴ്‌സൽ വാനുകളിലാണ് കൊണ്ടുപോകുന്നത്. സമയബന്ധിതമായ ചരക്കുനീക്കത്തിന് ആവശ്യമായത്ര പാഴ്‌സൽ തീവണ്ടികളില്ലാത്തത് പ്രധാന പ്രശ്നമാണ്. റെയിൽവേ ശൃംഖലയിലൂടെ പാഴ്സലുകൾ വീട്ടിലെത്തിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ മാർച്ചിൽ ആരംഭിച്ചിട്ടുണ്ട്

    No comments

    Post Top Ad

    Post Bottom Ad