Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍



    ഉജ്ജ്വൽ ഭാരത്  ഉജ്ജ്വൽ ഭവിഷ്യ പവർ ശ്രീകണ്ഠപുരത്ത്
     
    ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര ഊർജമന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വൽ ഭാരത്  ഉജ്ജ്വൽ ഭവിഷ്യ പവർ അറ്റ് 2047 പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 30 ന് ഉച്ച 2.30ന് ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാളിൽ അഡ്വ സജീവ് ജോസഫ് എം എൽ എ നിർവഹിക്കും. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി പി മോഹനൻ അധ്യക്ഷനാകും.  വീഡിയോ പ്രദർശനവും വയനാട് ഉണർവ് കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകവും ഉണ്ടാവും.
     
    റാങ്ക് പട്ടിക റദ്ദായി
     
    ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ് കാറ്റഗറി നമ്പർ 259/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 നവംബർ 28ന് നിലവിൽ വന്ന റാങ്ക് പട്ടിക കാലാവധി 2021 നവംബർ 27ന് പൂർത്തിയായതിനാൽ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

    ജെം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

    സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ജെം പോർട്ടലിൽ സർക്കാർ സ്ഥാപനങ്ങളിലെ ടെണ്ടറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്കും രജിസ്ട്രേഷനും ജില്ലാ വ്യവസായ കേന്ദ്രത്തിലെ റിസോഴ്സ് പേഴ്സൺമാരുമായി ബന്ധപ്പെടാം. ഫോൺ : ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ: 6282354891, താലൂക്ക് വ്യവസായ ഓഫീസുകൾ: കണ്ണൂർ-8138957565, തളിപ്പറമ്പ്-8281192276, തലശ്ശേരി-956788887

    അധ്യാപക ഒഴിവ്

    തളിപ്പറമ്പ് ഗവ. കമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് നാലിന് രാവിലെ 9.30 ന് നടക്കും. ഒഴിവുകൾ: ഇൻസ്ട്രക്ടർ രണ്ട്, അസി. ഇൻസ്ട്രക്ടർ ഒന്ന്. യോഗ്യത: ബികോം, ഡി എസ് പി, ഡി റ്റി പി, ടാലി, വേർഡ് പ്രോസസിങ്ങ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഹാജരാവണം. ഫോൺ: 04602 202571, 9746189188.

    കെൽട്രോണിൽ മാധ്യമ പഠനം

    സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ മാധ്യമ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കാലപരിധി: ഒരു വർഷം. വാർത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈൽ ജേണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിൽ പരിശീലനം ലഭിക്കും. യോഗ്യത: ഏതെങ്കിലും ബിരുദം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ നോളേജ് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ആഗസ്റ്റ് 10. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, തേർഡ് ഫ്ളോർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോൺ: 9544958182.

    സീറ്റ് ഒഴിവ്

    ടൂറിസം വകുപ്പിനു കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിലെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ ഒരു വർഷത്തെ ബേക്കറി ആൻഡ് കൺഫെക്ഷനറി, ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ കോഴ്സുകളിലേക്ക് ജനറൽ വിഭാഗത്തിലും, ഒ ബി സി, എസ് സി, എസ് ടി മറ്റു സംവരണ വിഭാഗങ്ങൾക്കും സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് ഒന്നിന് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാവണം. ഫോൺ: 0497 2706904, 0497 2933904.

    അധ്യാപക ഒഴിവ്

    കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ അധ്യയന വർഷം മണിക്കൂർ വേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ്, ഇംഗ്ലീഷ് ലക്ചറർ, ബുക്ക് കീപ്പിംഗ് ലക്ചറർ തസ്തികകളിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾക്ക്: 0497 2706904, 0497 2933904. വിലാസം: fcikannur@rediffmail.com

    റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

    കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് (എസ് സി/എസ് ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ് കാറ്റഗറി നമ്പർ 074/2020) നിയമനത്തിനായുള്ള റാങ്ക് പട്ടിക കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.

    ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

    പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഐ ടി ഐ കളിൽ ഈ അധ്യയന വർഷം എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ഏലത്തൂർ ഗവ ഐ ടി ഐയിൽ ഇൻർവ്യൂവിന് നേരിട്ട് ഹാജരാവുകം. ഫോൺ: 0495 2461898.

    No comments

    Post Top Ad

    Post Bottom Ad