കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു
Type Here to Get Search Results !

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു

വീട്ടിൽ നിന്നും സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ സ്ഫോടനം യുവാവിൻ്റെ കണ്ണിനും ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റു. മാതമംഗലം പെരുവാമ്പ മൂലവയലിലെ രാജൻ്റെ മകൻ പുതിയ വീട്ടിൽ ജിതിൻ (27) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും പരിസരവാസികളും ചോരയൊലിക്കുന്ന നിലയിലാണ് യുവാവിനെ കണ്ടത്. ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനാൽ പ്രാഥമിക ചികിത്സ നൽകി. കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കണ്ണിന് സാരമായി പരിക്കേറ്റ ജിതിനെ ഇന്നലെ രാത്രിയിൽ തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഫോടനം നടന്ന സ്ഥലത്തെത്തിയിരുന്നു. പോലീസ് യുവാവിൻ്റെ മൊഴിയെടുത്ത ശേഷമേ അപകടകാരണം വ്യക്തമാകൂ. മൊഴിയെടുക്കാൻ പോലീസ് ഇന്ന് കോഴിക്കോട്ടേക്ക് പോകും. അശ്രദ്ധമായി സ്ഫോടകവസ്തു കൈകാര്യം ചെയ്തതിന് യുവാവിനെതിരെ കേസെടുക്കുമെന്ന് പോലീസ് സൂചന നൽകി.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group