Header Ads

  • Breaking News

    മങ്കിപോക്സ് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല: മന്ത്രി വീണാ ജോർജ്



    തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എന്നാൽ, കോവിഡുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന മുൻകരുതൽ നടപടികൾ (മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ) മങ്കിപോക്‌സ് രോഗത്തെ പ്രതിരോധിക്കുന്നിതിന് വേണ്ടിയും ശക്തമായി തുടരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

    ഇക്കാര്യത്തിൽ പൊതുജാഗ്രത ഉണ്ടാകണം. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം ആശങ്കകൾ ദൂരീകരിക്കുന്നതിനും എംഎൽഎമാരുടെ സഹകരണവും ഇടപെടലുകളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

    ആലപ്പുഴയിൽ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണ്. റിസൾട്ട് വന്നു. ആദ്യ കേസിന്റ ഏറ്റവും അടുത്ത പ്രൈമറി കോൺടാക്ട് ആയ കുടുംബാംഗങ്ങളുടെ റിസൾട്ട് നെഗറ്റീവ് ആണ്. നിലവിൽ മങ്കിപോക്സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. കോൺടാക്ടിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി.

    യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്സ് എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി നിരീക്ഷണം ശക്തമാക്കി. ആദ്യ പോസറ്റീവ് കേസിൽ നിന്നുള്ള സാമ്പിൾ പരിശോധനയിൽ West African Strain ആണ് വൈറസ് വിഭാഗം എന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് താരതമ്യേന പകർച്ച കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണ്. മങ്കിപോക്സുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.


    No comments

    Post Top Ad

    Post Bottom Ad