Header Ads

  • Breaking News

    കണ്ണൂർ കൂടാളിയിൽ തീപിടിത്തത്തിൽ കട കത്തിനശിച്ചു



     കൂടാളി കോയസൻ കുന്നിൽ കടയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഷംസിയുടെ ഉടമസ്ഥതയിലുള്ള ജെന്റ്സി ജെൻസ് ആൻഡ് കിഡ്സ് കടയിലാണ് തീപിടിത്തമുണ്ടായത്. കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികൾ കടയുടമയെ അറിയിക്കുകയായിരുന്നു.

    സംഭവം അറിഞ്ഞെത്തിയ കടയുടമയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചെങ്കിലും മെഷീനുകളും തുണികളും മറ്റും കത്തിനശിച്ചിരുന്നു. കടയുടെ പിന്‍ഭാഗത്തുള്ള ടൈലര്‍ ഭാഗത്താണ് തീപിടിത്തമുണ്ടായത്. വയര്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു.


    No comments

    Post Top Ad

    Post Bottom Ad