Header Ads

  • Breaking News

    പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതിയിൽ അപേക്ഷിക്കാം




     
    വിവിധ മേഖലകളിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി. സംരംഭകർക്ക് 50 ലക്ഷം രൂപക്ക് വരെ സബ്‌സിഡി ലഭിക്കുന്ന സ്‌കീമുകളാണ് പി എം ഇ ജി പദ്ധതിയിലുള്ളത്.
    ഉൽപാദന മേഖലയിൽ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള പദ്ധതികൾ പരിഗണിക്കും. എന്നാൽ 50 ലക്ഷത്തിനേ സബ്‌സിഡി ലഭിക്കൂ. 
    സേവന മേഖലയിൽ സംരംഭങ്ങൾ തുടങ്ങാൻ പദ്ധതി തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായി ഉയർത്തി. ഈ മേഖലയിൽ 25 ലക്ഷത്തിന്റെ പദ്ധതി തുടങ്ങാമെങ്കിലും 20 ലക്ഷത്തിന് മാത്രമേ സബ്‌സിഡി ലഭിക്കൂ. 50 ലക്ഷം വരെയുള്ള പദ്ധതികൾക്ക് ഉൽപാദന മേഖലയിലും 20 ലക്ഷം വരെയള്ള പദ്ധതികൾക്ക് സേവന മേഖലയിലുമാണ് സബ്‌സിഡി. പ്രവർത്തനം എളുപ്പമാക്കാൻ വാണിജ്യ ബാങ്കുകൾക്ക് പുറമെ സഹകരണ ബാങ്കുകളെകൂടി ഫൈനാൻസിങ് ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങാനും ട്രാൻസ്‌പോർട്ടേഷന് വേണ്ടിയുള്ള വാഹനങ്ങൾ, വാൻ, ഓട്ടോ തുടങ്ങിയവ വാങ്ങാനും പദ്ധതിയിലൂടെ അപേക്ഷിക്കാം. ഫിഷ് ഫാം, പൗൾട്ടറി യൂണിറ്റുകൾ, പശുവളർത്തലിലൂടെ പാലുൽപ്പന്ന നിർമ്മാണം എന്നിവക്കും സബ്‌സിഡിയോടെ വായ്പ ലഭിക്കും.  തിരിച്ചടവ് കാലാവധി മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെയാണ്.  ഖാദി യൂണിറ്റുകളുടെയോ പി എം ഇ ജി പി യൂണിറ്റുകളുടെയോ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച്  റീട്ടെയിൽ ബിസിനസ് തുടങ്ങാം. റീട്ടെയിൽ യൂണിറ്റുകൾക്കും ഉൽപാദന സേവന യൂണിറ്റുകൾ സ്വന്തമായുള്ള സംരഭങ്ങൾക്കും സഹായം ലഭിക്കും. അപേക്ഷകർ അതാത് താലൂക്ക് വ്യവസായ ഓഫീസുകൾ വഴി അപേക്ഷിക്കണം. ഫോൺ: 0497 2700928, 9446675700.

    No comments

    Post Top Ad

    Post Bottom Ad