Header Ads

  • Breaking News

    എകെജി സെന്‍ററിന് നേരെ ബോംബ് എറിഞ്ഞു





    സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിന് നേരെ ബോംബ് എറിഞ്ഞു. ആർക്കും പരിക്കില്ല. രാത്രി 11.30 ഓടെയാണ് സംഭവം. ഇരുചക്രവാഹനത്തിൽ എത്തിയ യുവാവ് കൈയിലുണ്ടായിരുന്ന സ്ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് സ്ഫോടകവസ്തു പതിച്ചത്.

    ഇ.പി. ജയരാജനടക്കമുള്ള മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരമായ ബോംബ് ആക്രമണമാണ് ഉണ്ടായതെന്ന് ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് ആക്രമങ്ങളുടെ ബാക്കിപത്രമാണ് ആക്രമണമെന്നും അദേഹം ആരോപിച്ചു.

    പ്രതിഷേധ പ്രകടനങ്ങൾ മാത്രമേ നടത്താവൂ എന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു. രാത്രി വൈകിയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. ഡോഗ് സ്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്.

    സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ്. നഗരത്തിൽ രാത്രി വൈകിയും പോലീസ് കനത്ത പരിശോധന നടത്തുകയാണ്.


    No comments

    Post Top Ad

    Post Bottom Ad